ന്യൂഡല്‍ഹി: രാജ്യത്തെ മികച്ച പ്ലാസ്റ്റിക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സിറ്റിക്ക് പുരസ്‌കാരം. ഞായറാഴ്‌ചയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.ഡല്‍ഹിയില്‍ യൂണിയന്‍ ജലശക്തി മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ ഇന്‍ഡോര്‍ സില പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടിവ് നേഹ മീരക്ക് ബോളിവുഡ് താരം അമീര്‍ ഖാന്‍ പുരസ്കാരം കൈമാറി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ് ഇന്‍ഡോര്‍ ഭരണകൂടത്തെ അഭിനന്ദിച്ചു.
ഇൻഡോറിന് പ്ലാസ്റ്റിക് മാലിന്യ നിർമാർജന പുരസ്കാരം - മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥ്
ഡല്‍ഹിയില്‍ യൂണിയന്‍ ജല്‍ ശക്തി മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ ഇന്‍ഡോര്‍ സില പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടിവ് നേഹ മീരക്ക് ബോളിവുഡ് താരം അമീര്‍ ഖാന്‍ പുരസ്കാരം കൈമാറി.
പ്ലാസ്റ്റിക് മാലിന്യ നിർമാർജന പുരസ്കാരം
സ്വച്ഛ് ഭാരത് മിഷന്‍റെ കീഴിൽ ജലശക്തി മന്ത്രാലയം പ്രഖ്യാപിച്ച 'പ്ലാസ്റ്റിക് മാലിന്യ നിർമാർജന പുരസ്‌കാരം 2020' ഇന്‍ഡോര്‍ ജില്ലക്ക് ലഭിച്ചു. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നാല് ജില്ലകളില്‍ ഒന്നാണ് ഇന്‍ഡോറെന്നതില്‍ അഭിമാനിക്കുന്നെന്നും ഇന്‍ഡോര്‍ ജില്ലാ ഭരണകൂടത്തെ അഭിനന്ദിക്കുന്നെന്നും കമല്‍ നാഥ് ട്വീറ്റ് ചെയ്‌തു.