ഭോപ്പാൽ: ഇൻഡോറിൽ 24 മണിക്കൂറിനുള്ളിൽ 78 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇൻഡോറിലെ കൊവിഡ് രോഗികളുടെ എണ്ണം 3,260 ആയി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചികിത്സയിലിരുന്ന രണ്ട് സ്‌ത്രികൾ അടക്കം മൂന്ന് പേർ കൊവിഡ് മൂലം മരിച്ചെന്ന് ഇൻഡോർ ചീഫ് മെഡിക്കൽ ആന്‍റ് ഹെൽത്ത് ഓഫീസർ പ്രവീൺ ജാദിയ സ്ഥിരീകരിച്ചു. ഇതോടെ ഇൻഡോറിൽ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 122 ആയി. 1,555 പേർ രോഗത്തിൽ നിന്ന് മുക്തരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡോറിലെ കൊവിഡ് രോഗികളുടെ എണ്ണം 3200 കടന്നു - കൊറോണ വൈറസ്
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചികിത്സയിലിരുന്ന രണ്ട് സ്‌ത്രികൾ അടക്കം മൂന്ന് പേർ കൊവിഡ് മൂലം മരിച്ചു.
ഇൻഡോറിലെ കൊവിഡ് രോഗികളുടെ എണ്ണം 3200 കടന്നു
ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതിനെ തുടർന്ന് പരിമിതമായ രീതിയിൽ ജില്ലയിൽ സാമ്പത്തിക പ്രവർത്തനങ്ങൾ ആരംഭിച്ചു. കലക്‌ടറുടെ അനുമതിയോടെ പരിമിതമായ ഭക്ഷണശാലകളും ഫാസ്റ്റ്ഫുഡ് ഔട്ട്‌ലെറ്റുകളും ഓൺലൈൻ ഡെലിവറി സേവനങ്ങളും പുനരാരംഭിച്ചു.