ഭോപാൽ: സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ 75 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 3008 ആയി. മൂന്ന് ദിവസത്തിനുള്ളിൽ വ്യത്യസ്‌ത ആശുപത്രികളിൽ ചികിത്സയിലിരുന്ന മൂന്ന് കൊവിഡ് രോഗികൾ മരിച്ചെന്നും ഇതോടെ കൊവിഡ് രോഗം മൂലം മരിച്ചവരുടെ എണ്ണം 114 ആയെന്നും ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. പ്രവീൺ ജാദിയ പറഞ്ഞു.
മധ്യപ്രദേശിൽ കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു - ഭോപ്പാൽ
മധ്യ പ്രദേശിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും കൊവിഡ് മൂലം മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 114 ആയി.
മധ്യ പ്രദേശിൽ കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു
രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചതെന്നും മൂന്ന് പേർക്കും മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.