ഹൈദരാബാദ്: ഇന്തോനേഷ്യയിൽ നിന്നെത്തിയ അമ്പത്തെട്ടുകാരന് തെലങ്കാനയിൽ കൊവിഡ് 19 സ്ഥിരീകരിച്ചു. തെലങ്കാനയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ അഞ്ചായി. അതേസമയം, ഇരുപത്തിനാല് വയസുള്ളയാളെ രോഗം ഭേദമായി ആശുപത്രിയിൽ നിന്നും വിട്ടയച്ചു. ഇറ്റലിയിൽ നിന്നും വന്ന സ്‌ത്രീക്കും നെതർലാന്‍റിൽ നിന്നും വന്നയാൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. സ്‌കോട്ട്ലന്‍റിൽ നിന്നും വന്ന മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചു.
തെലങ്കാനയിലെത്തിയ ഇന്തോനേഷ്യക്കാരന് കൊവിഡ് സ്ഥിരീകരിച്ചു
വൈറസ് പരിശോധനയ്ക്കായി ആറ് ലാബുകൾ സംസ്ഥാനത്ത് തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഇ. രാജേന്ദർ അറിയിച്ചു.
തെലങ്കാനയിലെത്തിയ ഇന്തോഷ്യക്കാരന് കൊവിഡ് സ്ഥിരീകരിച്ചു
ഹൈദരാബാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ തെർമൽ സ്ക്രീനിങ് ആരംഭിച്ചു. 66,000 ൽ അധികം ആളുകളെ ഇതിനകം പരിശോധിച്ചു കഴിഞ്ഞു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയിരുന്ന നിരവധി ആളുകളെ സംസ്ഥാന സർക്കാർ കണ്ടെത്തുന്നുണ്ട്. വൈറസ് പരിശോധനയ്ക്കായി ആറ് ലാബുകൾ സംസ്ഥാനത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ഇ. രാജേന്ദർ അറിയിച്ചു.