കേരളം

kerala

ETV Bharat / bharat

സ്റ്റാൻഡ് അപ്‌ കൊമേഡിയൻ കുനൽ കംറയെ ഇൻഡിഗോ വിമാനങ്ങളിൽ നിന്നും ആറ് മാസത്തേക്ക് വിലക്കി - അര്‍ണബ് ഗോസ്വാമി

ആറ് മാസത്തേക്കാണ് വിലക്ക്. ഇൻഡിഗോ എയർവെയ്സാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വച്ച് അപമാനിച്ച സംഭവത്തിലാണ് നടപടിയെന്ന് കമ്പനി ട്വീറ്റ് ചെയ്തു

IndiGo suspends stand-up comedian  IndiGo stand-up comedian suspended for 6 months  Kunal Kamra heckled journalist Arnab Goswami  Kunal Kamra's tweet coward or a journalist  കുനൽ കംറയെ  സ്റ്റാൻഡ് അപ്‌ കൊമേഡിയൻ  ഇന്‍റിഗോ എയര്‍  അര്‍ണബ് ഗോസ്വാമി  കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്‌ സിംഗ് പുരി
സ്റ്റാൻഡ് അപ്‌ കൊമേഡിയൻ കുനൽ കംറയെ ഇൻഡിഗോ വിമാനങ്ങളിൽ നിന്നും ആറ് മാസത്തേക്ക് വിലക്കി

By

Published : Jan 28, 2020, 11:34 PM IST

ന്യൂഡല്‍ഹി: അര്‍ണബ് ഗോസ്വാമിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സ്റ്റാൻഡ് അപ്‌ കൊമേഡിയൻ കുനൽ കംറയെ ഇൻഡിഗോ വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കി. ആറ് മാസത്തേക്കാണ് വിലക്ക്. ഇൻഡിഗോ എയർവെയ്സാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വച്ച് അപമാനിച്ച സംഭവത്തിലാണ് നടപടിയെന്ന് കമ്പനി ട്വീറ്റ് ചെയ്തു.

മുംബൈയിൽ നിന്നും ലക്നൗവിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. നിങ്ങള്‍ ഒരു ഭീരുവാണോ മാധ്യമപ്രവര്‍ത്തകനാണോ അതോ നിങ്ങളൊരു ദേശീയവാദിയാണോ എന്ന് പ്രേക്ഷകര്‍ക്ക് അറിയണമെന്ന് കുനാല്‍ കംറ ചോദിക്കുകയായിരുന്നു. അതേസയമം വിമാനക്കമ്പനിയുടെ നടപടിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്‌ സിംഗ് പുരി രംഗത്തെത്തി. ഇത്തരം യാത്രക്കാർക്കെതിരെ സമാനമായ നടപടി എടുക്കണമെന്ന് മറ്റ് വിമാനക്കമ്പനികളോട് ആവശ്യപ്പെടുന്നതായി മന്ത്രി ട്വീറ്റ് ചെയ്തു.

ABOUT THE AUTHOR

...view details