ന്യൂഡൽഹി: ജനുവരി 13ന് ചെന്നൈ-ബെംഗളൂരു വിമാനത്തിൽ വീൽചെയർ ആവശ്യപ്പെട്ട യാത്രക്കാരിയായ മുതിർന്ന പൗരയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇൻഡിഗോ എയർലൈൻ ക്യാപ്റ്റന്‍റെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. 75 വയസുള്ള അമ്മക്ക് വീൽചെയർ സഹായം ആവശ്യപ്പെട്ടപ്പോൾ എയർലൈൻ ക്യാപ്റ്റന്‍ മോശമായി പെരുമാറിയെന്നാരോപിച്ച് മാധ്യമ പ്രവർത്തകയായ സുപ്രിയ ഉണ്ണി നായർ ട്വീറ്റു ചെയ്‌തതിനെത്തുടർന്നാണ് നടപടി.
യാത്രക്കാരിയെ ഭീഷണിപ്പെടുത്തിയ പൈലറ്റിന്‍റെ ലൈസൻസ് റദ്ദാക്കി ഡിജിസിഎ - IndiGo pilot suspended for 3 months
75 വയസുള്ള അമ്മക്ക് വീൽചെയർ സഹായം ആവശ്യപ്പെട്ടപ്പോൾ പൈലറ്റ് മോശമായി പെരുമാറിയെന്നാരോപിച്ച് മാധ്യമ പ്രവർത്തകയായ സുപ്രിയ ഉണ്ണി നായർ ട്വീറ്റു ചെയ്‌തതിനെത്തുടർന്നാണ് നടപടി.
യാത്രക്കാരിയെ ഭീഷണിപ്പെടുത്തിയ പൈലറ്റിന്‍റെ ലൈസൻസ് റദ്ദാക്കി ഡിജിസിഎ
ഡീബോർഡിംഗ് ആരംഭിച്ചതിന് ശേഷം പൈലറ്റ് മനപൂർവം 75 മിനിറ്റ് കാലതാമസം വരുത്തിയതായും അന്വേഷണത്തിനിടെ കണ്ടെത്തി.
മൂന്ന് മാസത്തേക്ക് ഡി.ജി.സി.എ ക്യാപ്റ്റന്‍റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ മുഴുവൻ അന്വേഷണവും പൂർത്തിയായിട്ടില്ലെന്ന് എയർലൈൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.