കേരളം

kerala

ETV Bharat / bharat

ഇന്‍ഡിഗോ ജൂണില്‍ മാത്രം നാട്ടിലെത്തിച്ചത് ആയിരത്തിലധികം ഇന്ത്യക്കാരെ - IndiGo operated special flights from UAE, Oman, Maldives to repatriate over 1,000 stranded Indians

ഇന്‍ഡിഗോയുടെ ആറ് അന്താരാഷ്‌ട്ര ചാര്‍ട്ടര്‍ വിമാനങ്ങളിലായി ജൂണ്‍ ആദ്യവാരം തൊട്ട് 1022 പേരാണ് നാട്ടിലെത്തിയത്.

ഇന്‍ഡിഗോ  കൊവിഡ് 19  IndiGo  IndiGo operated special flights from UAE, Oman, Maldives to repatriate over 1,000 stranded Indians  ഇന്‍ഡിഗോ ജൂണില്‍ മാത്രം നാട്ടിലെത്തിച്ചത് ആയിരത്തിലധികം ഇന്ത്യക്കാരെ
ഇന്‍ഡിഗോ ജൂണില്‍ മാത്രം നാട്ടിലെത്തിച്ചത് ആയിരത്തിലധികം ഇന്ത്യക്കാരെ

By

Published : Jun 9, 2020, 2:34 PM IST

ന്യൂഡല്‍ഹി: ഇന്‍ഡിഗോ ജൂണില്‍ മാത്രം നാട്ടിലെത്തിച്ചത് വിവിധ രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ആയിരത്തിലധികം പേരെ. ഇന്‍ഡിഗോയുടെ ആറ് അന്താരാഷ്‌ട്ര ചാര്‍ട്ടര്‍ വിമാനങ്ങളിലായി ജൂണ്‍ ആദ്യവാരം തൊട്ട് 1022 പേരാണ് നാട്ടിലെത്തിയത്. യുഎഇയില്‍ നിന്ന് 170 പേരെയും,മാല്‍ഡിവിസില്‍ നിന്ന് 342 പേരെയും,മസ്‌ക്കറ്റില്‍ നിന്ന് 510 പേരെയുമാണ് ഇന്‍ഡിഗോ നാട്ടിലെത്തിച്ചത്. സുരക്ഷിതമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ഇന്ത്യന്‍ സർക്കാറിന് നന്ദിയറിയിക്കുന്നുവെന്നും ഇന്‍ഡിഗോ സിഇഒ റോണോജോയ് ദത്ത വ്യക്തമാക്കി.

പ്രതിസന്ധി ഘട്ടത്തില്‍ സാധ്യമായ എല്ലാതരത്തിലും രാജ്യത്തെ പിന്തുണക്കാന്‍ ഇന്‍ഡിഗോ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂണ്‍ മൂന്നും നാലും തീയതികളിലായി ഇന്‍ഡിഗോ 6ഇ 9092 വിമാനത്തില്‍ മാലിയില്‍ നിന്നും ഡല്‍ഹിയിലെത്തിയത് 171 പേരാണ്. ജൂണ്‍ നാലിന് ഇന്‍ഡിഗോ 6ഇ 9174 വിമാനത്തില്‍ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തിയത് 170 പേരാണ്. 5ന് 6ഇ 9235,6ഇ 9972 വിമാനത്തില്‍ മസ്‌ക്കറ്റില്‍ നിന്നും ലക്‌നൗവിലേക്കും ഗയയിലേക്കുമെത്തിച്ചത് 167ഉം,166ഉം യാത്രക്കാരെയാണ്. ജൂണ്‍ ആറിന് കോഴിക്കോട്ടെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ ഉണ്ടായിരുന്നത് 177 മലയാളികളാണ്.

ABOUT THE AUTHOR

...view details