രാജ്യത്തെ പ്രമൂഖ വിമാന കമ്പനിയായ ഇൻഡിഗോ ഇന്നും ആഭ്യന്തര വിമാന സർവ്വീസുകൾ റദ്ദാക്കി. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ശക്തമായ ശീത കാറ്റ് വീശുന്നതിനെ തുടർന്നാണ് നടപടി.
ശനിയാഴ്ച്ച 15-ും ഞായറാഴ്ച്ച എട്ട് സർവ്വീസുകളും ഇൻഡിഗോ റദ്ദാക്കിയെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു. ഫെബ്രുവരി ഏഴിനുണ്ടായ ശക്തമായി കാറ്റിനെ തുടർന്ന് പല വിമാനങ്ങളും വഴിതിരിച്ച് വിട്ടിരുന്നു. ഇതേ തുടർന്ന് സമയ ക്രമീകരണങ്ങൾ മാറി. അതിനാൽ തന്നെ വിമാനങ്ങളെയും ജീവനക്കാരെയും വീണ്ടും ക്ദജരമീകരിക്കേണ്ടി വന്നു. ഇതിനാലാണ് വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നതെന്നും ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും പിടിഐക്ക് നൽകിയ വാർത്താക്കുറിപ്പിൽ ഇൻഡിഗോ അറിയിച്ചു.