മുംബൈ: പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോയുടെ ചാർട്ടർ സർവീസിൽ വിദേശത്തുനിന്നുള്ള 75000 പ്രവാസികൾ യാത്ര ചെയ്തതായി ഇൻഡിഗോ അറിയിച്ചു. വന്ദേ ഭാരത് മിഷന് കീഴിലാണ് 75000 പ്രവാസികളെ ഇൻഡിഗോ വഹിച്ചത്. 487 വിമാനങ്ങളിലായി ഇന്ത്യക്കും മിഡിൽ ഈസ്റ്റിനും ഇടയിൽ 75,000 യാത്രക്കാരെ തിരികെയെത്തിക്കാനായതായി ഇൻഡിഗോ അറിയിച്ചു.
വന്ദേ ഭാരത് മിഷന്‍; 75000 പ്രവാസികളെ നാട്ടിലെത്തിച്ചതായി ഇൻഡിഗോ - പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോ
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള കേന്ദ്ര സർക്കാർ സംരംഭമാണ് വന്ദേ ഭാരത് മിഷൻ
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള കേന്ദ്ര സർക്കാർ സംരംഭമാണ് വന്ദേ ഭാരത് മിഷൻ. യുഎഇ, ഖത്തർ, സൗദി അറേബ്യ, കുവൈറ്റ് മാലിദ്വീപ്, ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തിയതെന്ന് ഇൻഡിഗോ അറിയിച്ചു.
65,865 യാത്രക്കാരാണ് ഇന്ത്യ മിഡിൽ ഈസ്റ്റ് സർവീസ് വിമാനങ്ങളിൽ ഉണ്ടായിരുന്നത്. അതേസമയം 9,334 വിദേശ പൗരന്മാരെ തിരിച്ചയച്ചതയും ഇൻഡിഗോ അറിയിച്ചു. ഒന്നര മാസത്തിനുള്ളിൽ 500 ഓളം അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തിയതായി ഇൻഡിഗോയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റോനോജോയ് ദത്ത പറഞ്ഞു.