മെയ് മാസത്തോടെ കൊവിഡ് വൈറസ് പരിശോധന കിറ്റുകൾ ലഭ്യമാകുമെന്ന് ഡോ. ഹർഷ് വർധൻ - ആന്‍റിബോഡി ടെസ്റ്റ് കിറ്റ്
റിവേഴ്സ് ട്രാൻസ്‌ക്രിപ്ഷന്‍-പോളിമറേസ് ചെയിൻ റിയാക്ഷൻ, ആന്‍റിബോഡി ടെസ്റ്റ് കിറ്റുകൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമന ഘട്ടത്തിലാണ്
മെയ് മാസത്തോടെ കൊവിഡ് വൈറസ് പരിശോധന കിറ്റുകൾ ലഭ്യമാകുമെന്ന് ഡോ. ഹർഷ് വർധൻ
ന്യൂഡൽഹി: മെയ് മാസത്തോടെ കൊവിഡ് വൈറസ് പരിശോധന കിറ്റുകൾ ലഭ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. റിവേഴ്സ് ട്രാൻസ്‌ക്രിപ്ഷന്‍-പോളിമറേസ് ചെയിൻ റിയാക്ഷൻ, ആന്‍റിബോഡി ടെസ്റ്റ് കിറ്റുകൾ എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമന ഘട്ടത്തിലാണ്. ഐസിഎംആറിൽ നിന്ന് അംഗീകാരം ലഭിച്ച ശേഷം ഉല്‍പാദനം ആരംഭിക്കും. പ്രതിദിനം ഒരു ലക്ഷം പരിശോധന വരെ നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.