ലക്‌നൗ: ഇന്തൃയുടെ ഏറ്റവും ഉയരം കൂടിയ മനുഷൃൻ, ദർമേന്ദ്ര പ്രതാപ് സിങ് തന്‍റെ ആരോഗൃസംബന്ധമായ ആവശൃത്തിന് യു പി മുഖൃമന്ത്രിയുടെ വസതിയിൽ ധനസഹായം തേടി. ഇടുപ്പെല്ല് മാറ്റിവെക്കലുമായി ബന്ധപ്പെട്ടാണ് 8 അടി ഉയരവും 45 വയസ്സു പ്രായവുമുള്ള ദർമേന്ദ്ര സിങ് ശനിയാഴ്ച മുഖൃമന്ത്രി യോഗി ആദിതൃനാഥിനെ സന്ദർശിച്ചത്. ലിംഗ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഇദ്ദേഹം ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ചുവെന്നും റിപ്പോട്ടുകളുണ്ട്.
യു.പി മുഖൃമന്ത്രിയുടെ സഹായം തേടി ഇന്തൃയുടെ ഉയരം കൂടിയ മനുഷൃൻ - India's tallest man seeks support from UP CM for medical treatment
8 ലക്ഷം ചിലവ് വരുന്ന ഇടുപ്പെല്ല് മാറ്റിവെക്കൽ ചികിത്സക്കാണ് ദർമേന്ദ്ര സിങ് മുഖൃമന്ത്രി യോഗി ആദിതൃനാഥിന്‍റെ സഹായം തേടിയത്
![യു.പി മുഖൃമന്ത്രിയുടെ സഹായം തേടി ഇന്തൃയുടെ ഉയരം കൂടിയ മനുഷൃൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4165241-thumbnail-3x2-tallestman.jpg)
യു.പി മുഖൃമന്ത്രിയുടെ സഹായം തേടി ഇന്തൃയുടെ ഉയരം കൂടിയ മനുഷൃൻ
"എനിക്ക് ഇതുവരെ ഗവൺമെന്‍റിന്‍റെ ഭാഗത്തു നിന്നും യാതൊരു വിധ സഹായവും ലഭിച്ചിട്ടില്ല. ലോകമെമ്പാടുമുള്ള ആളുകൾ എന്നെപ്പറ്റി ഡോകൃൂമെന്‍ററി ചെയ്യാന്‍ വരാറുണ്ട്. നൃൂഡൽഹിയിൽ നടക്കേണ്ട ചികിത്സക്ക് ഏകദേശം 8 ലക്ഷത്തോളമാകും", ദർമേന്ദ്ര സിങ് പറഞ്ഞു. അടിയന്തിരമായി ശസ്ത്രക്രീയ നടത്തേണ്ട സാഹചര്യത്തിൽ ദർമേന്ദ്ര സിങിന് മന്ത്രിയെ കാണാൻ സാധിച്ചില്ലെങ്കിലും മുഖൃമന്ത്രിയുടെ ഓഫീസ് ചികിത്സാസഹായത്തിനുള്ള ഉറപ്പുനൽകി.