ന്യൂഡൽഹി: ആസൂത്രണം ചെയ്തപോലെ ഏപ്രിൽ 14ന് തന്നെ ലോക് ഡൗൺ അവസാനിക്കില്ലെന്ന് സൂചന. ലോക് ഡൗൺ പിൻവലിച്ച് 22-ാം ദിവസം മുതൽ ട്രെയിനുകളും വിമാനങ്ങളും സാധാരണ രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കുകയാണെങ്കിൽ 21 ദിവസത്തേക്ക് സാമൂഹിക അകലം പാലിക്കാനുള്ള ശ്രമങ്ങൾ വെറുതെയാകും.
ലോക് ഡൗൺ ഏപ്രിൽ 14ന് അവസാനിക്കില്ലെന്ന് സൂചന - ഇന്ത്യ ലോക് ഡൗൺ ഏപ്രിൽ 14 ന് അവസാനിക്കില്ലെന്ന് സൂചന
ലോക് ഡൗൺ പിൻവലിച്ച് 22-ാം ദിവസം മുതൽ ട്രെയിനുകളും വിമാനങ്ങളും സാധാരണ രീതിയിൽ പ്രവർത്തിക്കാൻ അനുവദിക്കുകയാണെങ്കിൽ 21 ദിവസത്തേക്ക് സാമൂഹിക അകലം പാലിക്കാനുള്ള ശ്രമങ്ങൾ വെറുതെയാകും
കൊവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുത്തനെ ഉയർന്നതോടെ സ്ഥിതി സങ്കീർണ്ണമായെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തബ്‌ലീഗ് ജമാഅത്ത് സഭയിൽ പങ്കെടുത്ത നൂറുകണക്കിന് ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയിലുടനീളം കോൺടാക്റ്റ് ട്രെയ്‌സിങ് വിജയകരമായി നടപ്പിലാക്കാൻ വരുന്ന ആഴ്ച നിർണായകമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ലോക് ഡൗൺ ഘട്ടം ഘട്ടമായി ഉയർത്തണമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ട്വിറ്ററിൽ കുറിച്ചിരുന്നു. അതേസമയം, ഏപ്രിൽ 14ന് ലോക്ക് ഡൗൺ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസ് അവസാനിച്ചതിന് പിന്നാലെയാണ് പേമ ഖണ്ഡുവിന്‍റെ ട്വീറ്റ്. ഇത് ചർച്ചയായതോടെ ഖണ്ഡു ട്വീറ്റ് പിന്‍വലിച്ചു. പ്രതിരോധ കാര്യങ്ങൾ വ്യക്തമാക്കുന്നതിനായി വെള്ളിയാഴ്ച രാവിലെ ജനങ്ങളെ വീണ്ടും അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.