കേരളം

kerala

ETV Bharat / bharat

രാജ്യത്തിന്‍റെ ആത്മാഭിമാനത്തെ വിട്ടുവീഴ്ച ചെയ്യില്ല: രാജ്‌നാഥ് സിങ് - മഹാരാഷ്ട്ര ജന സംവദ് റാലി

'മഹാരാഷ്ട്ര ജനസംവദ്‌ റാലി'യെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

Maharashtra Jan-Samvad Rally Rajnath Singh about india china border issue Defence Minister about china issue India-China border issue മഹാരാഷ്ട്ര ജന സംവദ് റാലി ഇന്ത്യ ചൈന അതിർത്തി തർക്കം *
Rajnath

By

Published : Jun 9, 2020, 10:18 AM IST

ന്യൂഡൽഹി:ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം കാലങ്ങളായി തുടരുകയാണ്. എത്രയും വേഗം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ രാജ്‌നാഥ് സിങ്. ഡൽഹിയിൽ ജൂൺ എട്ടിന് നടന്ന 'മഹാരാഷ്ട്ര ജനസംവദ്‌ റാലി'യെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യ-ചൈന അതിർത്തിയിൽ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെ പല പ്രതിപക്ഷ നേതാക്കളും പറഞ്ഞു. രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രിയെന്ന നിലയിൽ എനിക്ക് പറയാനുള്ളത് പാർലമെന്‍റിനുള്ളില്‍ ഞാൻ പറയും, ജനങ്ങളെ ഞാൻ തെറ്റിദ്ധരിപ്പിക്കുകയില്ല.

അതിർത്തി തർക്കാവുമായി ബന്ധപ്പെട്ട് ജൂൺ ആറിന്‌ നടന്ന ചർച്ചകൾ വളരെ ക്രിയാത്മകമായിരുന്നു. ഇപ്പോൾ നടക്കുന്ന സംഘർഷം പരിഹരിക്കുന്നതിനായി ചർച്ചകൾ തുടരുമെന്ന് ഇന്ത്യയും ചൈനയും സമ്മതിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആത്മാഭിമാനത്തെ വിട്ടുവീഴ്ച ചെയ്യില്ല. രാജ്യത്തിന്‍റെ നേതൃത്വം ശക്തമായ കൈകളിലാണെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകാൻ ആഗ്രഹിക്കുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ABOUT THE AUTHOR

...view details