കേരളം

kerala

ETV Bharat / bharat

അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ കോൺഗ്രസിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല; മുഖ്താർ അബ്ബാസ് നഖ്‌വി - India's security and dignity is fully maintained

പ്രശ്നത്തിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും മനസിലാക്കാതെ കോൺഗ്രസ് നേതാക്കൾ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുകയാണെന്നും മുഖ്താര്‍ അബ്ബാസ് നഖ്‌വി

ന്യൂഡൽഹി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പ്രധാനമന്ത്രി Union Minister Mukhtar Abbas Naqvi India's security and dignity is fully maintained Congress
കോൺഗ്രസിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല;മുഖ്താർ അബ്ബാസ് നഖ്‌വി

By

Published : Jun 24, 2020, 1:21 PM IST

ന്യൂഡൽഹി: അതിർത്തി വിഷയത്തിൽ കോൺഗ്രസിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. പ്രശ്നത്തിന്‍റെ ചരിത്രവും ഭൂമിശാസ്ത്രവും മനസിലാക്കാതെ കോൺഗ്രസ് നേതാക്കൾ നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുകയാണ്. കോൺഗ്രസ് പാർട്ടിയിൽ ബുദ്ധിമാന്മാരായവർക്ക് പോലും അവരുടെ നേതൃത്വത്തിന്‍റെ പെരുമാറ്റം മനസിലാക്കാൻ കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്‍റെ സുരക്ഷയും അന്തസ്സും പൂർണമായും പരിപാലിക്കപ്പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചോദ്യങ്ങൾ ചോദിക്കുന്നത് പ്രതിപക്ഷത്തിന്‍റെ അവകാശമാണെന്നും നിരവധി പ്രതിപക്ഷ നേതാക്കൾ മുന്നോട്ടുള്ള വഴി നിർണ്ണയിക്കാൻ കേന്ദ്രത്തെ പൂർണ്ണമായി പിന്തുണച്ചുവെന്നും നഖ്‌വി പറഞ്ഞു. എന്നാൽ കോൺഗ്രസ് നേരെ വിപരീതപരമായിട്ടാണ് പെരുമാറിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details