ന്യൂഡൽഹി: പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയിൽ പ്രവർത്തിച്ചെന്നാരോപിച്ച് ഗുജറാത്തിലെ മുന്ദ്ര ഡോക്ക് യാർഡ് സൂപ്പർവൈസറെ എൻഐഎ അറസ്റ്റ് ചെയ്‌തു. ഗുജറാത്തിലെ വെസ്റ്റ് കച്ച് നിവാസിയായ രാജക് ഭായ് കുംഭറാണ് അറസ്റ്റിലായത്.
ഐഎസ്ഐ ബന്ധം ആരോപിച്ച് മുന്ദ്ര ഡോക്ക് യാർഡ് സൂപ്പർവൈസറെ അറസ്റ്റ് ചെയ്‌തു - പാകിസ്ഥാൻ ചാര സംഘടന
ഗുജറാത്തിലെ വെസ്റ്റ് കച്ച് നിവാസിയായ രാജക് ഭായ് കുംഭറാണ് അറസ്റ്റിലായത്
![ഐഎസ്ഐ ബന്ധം ആരോപിച്ച് മുന്ദ്ര ഡോക്ക് യാർഡ് സൂപ്പർവൈസറെ അറസ്റ്റ് ചെയ്‌തു NIA ISI agent NIA nabs ISI agent Kachchh news Pakistan Spy ISI Gujarat India's എൻഐഎ ഐഎസ്ഐ ബന്ധം പാകിസ്ഥാൻ ചാര സംഘടന ഗുജറാത്ത്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8622916-645-8622916-1598855222407.jpg)
ഐഎസ്ഐ ബന്ധം ആരോപിച്ച് മുന്ദ്ര ഡോക്ക് യാർഡ് സൂപ്പർവൈസറെ അറസ്റ്റ് ചെയ്‌തു
ചന്ദോളി ജില്ലയിലെ മുഗൾസാരായിയിൽ നിന്ന് മുഹമ്മദ് റാഷിദിനെ അറസ്റ്റുചെയ്‌ത സംഭവത്തിൽ ഏപ്രിൽ ആറിന് എൻഐഎ പ്രധാന വകുപ്പുകൾ പ്രകാരം കേസ് വീണ്ടും രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്വേഷണത്തിൽ റാഷിദിന് പാകിസ്ഥാൻ ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഐഎസ്ഐയുമായി പല വിവരങ്ങളും റാഷിദ് കൈമാറിയിട്ടുണ്ടെന്നും കുംഭർ വഴി പെടിഎം രീതിയിൽ പലരുമായും പണമിടപാട് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. കുംഭറിന്‍റെ വീട്ടിൽ നടത്തിയ റെയ്‌ഡില്‍ നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ട്.