ന്യൂഡൽഹി: കർഷകരുടെ വരുമാന നഷ്‌ടത്തെ പരിഹരിക്കുന്നതിനായി ഇന്ത്യൻ റെയിൽവെ കിസാൻ റെയിൽവെ ആരംഭിച്ചു. മഹാരാഷ്‌ട്രയിൽ നിന്ന് ബിഹാറിലേക്കാണ് പഴങ്ങളും പച്ചക്കറികളും കിസാൻ റെയിലിലൂടെ കൊണ്ടു പോകുക. കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയലും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും ചേർന്നാണ് വീഡിയോ കോൺഫറൻസിംഗിലൂടെ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്‌തത്.
മഹാരാഷ്‌ട്രയിൽ നിന്ന് കിസാൻ റെയിലിന് തുടക്കമിട്ട് ഇന്ത്യൻ റെയിൽവെ - പ്രധാനമന്ത്രി
കേന്ദ്ര റെയിൽവെ മന്ത്രി പിയൂഷ് ഗോയലും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും ചേർന്നാണ് വീഡിയോ കോൺഫറൻസിംഗിലൂടെ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്‌തത്. ആഴ്‌ചകളിൽ ആയിരിക്കും ട്രെയിൻ സർവീസ് നടത്തുക.
ദേവ്‌ലാലിക്കും ദാനാപൂരിനും ഇടയിൽ 32 മണിക്കൂറിനുള്ളിൽ 1,519 കിലോമീറ്ററാകും ഇന്ത്യയിലെ ആദ്യത്തെ 'കിസാൻ റെയിൽ' സഞ്ചരിക്കുക. ഇന്ത്യയിലെ കർഷകരുടെ വരുമാനം കിസാൻ റെയിൽ വഴി വർധിക്കുമെന്നും ഇന്ത്യൻ റെയിൽവെ വഴി രാജ്യത്തിന്‍റെ വളർച്ചാ സാധ്യതകൾ വർധിപ്പിക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വസിക്കുന്നുണ്ടെന്നും ചടങ്ങിനെ അഭിസംബോധന ചെയ്‌തുകൊണ്ട് ഗോയൽ പറഞ്ഞു. കൊവിഡ് സാഹചര്യത്തിലും ഭക്ഷണ വിതരണത്തിന് മുടക്കു വരുന്നില്ലെന്ന് കർഷകരും ഇന്ത്യൻ റെയിൽവെയും ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020ലെ ബജറ്റിലാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കിസാൻ റെയിൽ പ്രഖ്യാപിച്ചത്. കർഷകർക്ക് ഈ പദ്ധതി സഹായകരമാണെന്നും ഇവർക്ക് ആവശ്യാനുസരണം ഗതാഗത സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനാണ് കിസാൻ റെയിലും കിസാൻ ഉഡാൻ പദ്ധതിയും പ്രഖ്യാപിച്ചതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. ആഴ്‌ചകളിൽ ആയിരിക്കും ട്രെയിൻ സർവീസ് നടത്തുക.