കേരളം

kerala

ETV Bharat / bharat

ആദ്യ വനിതാ മിലിറ്ററി അറ്റാഷെയായി വിങ് കമാൻഡർ അഞ്ജലി സിങ് - ആദ്യ വനിതാ മിലിറ്ററി അറ്റാഷെ

ഡെപ്യൂട്ടി എയര്‍ അറ്റാഷെയായാണ് നിയമനം. സെപ്റ്റംബര്‍ പത്തിന് ഇവര്‍ ചുമതലയേറ്റതായി മോസ്‌ക്കോയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

അഞ്ജലി സിങ്

By

Published : Sep 17, 2019, 10:45 AM IST

മോസ്‌കോ: മോസ്‌ക്കോയിലെ ഇന്ത്യന്‍ എംബസിയില്‍ ആദ്യമായി വനിത ഡിഫന്‍സ് അറ്റാഷെയായി വിങ് കമാന്‍ഡര്‍ അഞ്ജലി സിങ് സ്ഥാനമേറ്റു. ഡെപ്യൂട്ടി എയര്‍ അറ്റാഷെയായാണ് നിയമനം. സെപ്റ്റംബര്‍ പത്തിന് ഇവര്‍ ചുമതലയേറ്റതായി മോസ്‌ക്കോയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

സൈനിക മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം, സഹകരണം, സംയുക്ത സൈനിക അഭ്യാസം എന്നിവ കൈകാര്യം ചെയ്യുകയാണ് ഡിഫന്‍സ് അറ്റാഷെയുടെ ജോലി. ബീഹാര്‍ സ്വദേശിയാണ് നാല്‍പ്പത്തൊന്നുകാരിയായ അഞ്ജലി. മിഗ് 29 യുദ്ധവിമാനത്തിലാണ് ഇവര്‍ പരിശീലനം നേടിയത്. വ്യോമസേനയില്‍ 17 വര്‍ഷമായി സേവനം ചെയ്യുന്ന അഞ്ജലി എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറാണ്.

ABOUT THE AUTHOR

...view details