രാജ്യത്തെ കാര്‍ഷിക, ഉല്‍പാദന മേഖലകള്‍ക്ക് ഏറെ ആശങ്ക സൃഷ്ടിച്ച ആര്‍.സി.ഇ.പി കരാറില്‍ നിന്നും ഇന്ത്യ പിന്‍മാറിയ തീരുമാനത്തെ അഭിനന്ദിച്ച് ജി.സി.എം.എം.എഫ് മാനേജിങ് ഡയറക്ടര്‍ ആര്‍.എസ് സോധി. കരാറില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ രാജ്യം ഉന്നയിച്ച പല ആശങ്കകളും ദൂരികരിക്കുന്നതില്‍ ആര്‍.സി.ഇ.പി ചര്‍ച്ച പരാജയപ്പെട്ടെന്ന് കാണിച്ചാണ് കരാറില്‍ നിന്നും പിന്‍മാറുകയായിരുന്നു.
ആര്‍.സി.ഇ.പി കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ കാര്‍ഷിക, ഉല്‍പാദന മേഖല നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ ചൂണ്ടികാണിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലിന് ആര്‍.എസ്. സോധി ജൂലൈയില്‍ കത്തയച്ചിരുന്നു. ആര്‍.സി.ഇ.പി കരാര്‍ ഒപ്പുവെക്കുക എന്ന തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറിയതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തെ നൂറു മില്ല്യണ്‍ വരുന്ന ക്ഷീരകര്‍ഷകരുടെ പ്രതീക്ഷകളെയും സ്വപനങ്ങളെയും സര്‍ക്കാര്‍ സംരക്ഷിച്ചുവെന്നും ആര്‍.എസ്. സോധി ഇ.ടി.വി ഭാരതിനോട് പറഞ്ഞു.
വ്യാപാരം എന്ന നിലയിലാണ് ന്യൂസ്‌ലാന്‍ഡ്, ഓസ്ട്രേലിയ പോലെയുള്ള രാജ്യങ്ങള്‍ ക്ഷീരോല്‍പ്പാദനത്തെ കണക്കാക്കുന്നത് എന്നാല്‍ ഇന്ത്യയിലെ ക്ഷീരകാര്‍ഷര്‍ക്ക് അത് ഒരു ഉപജീവന മാര്‍ഗ്ഗമാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ ഈ തീരുമാനം ക്ഷീരകര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ്.