ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മുക്ത നിരക്ക് ഉയരുന്നു. 24 മണിക്കൂറിനിടയിൽ 43,851 രോഗികൾ സുഖം പ്രാപിച്ചു. പുതുതായി 30,548 കേസുകളിൽ രാജ്യത്ത് കണ്ടെത്തിയിട്ടുണ്ട്. സജീവമായ രോഗികളുടെ എണ്ണം 4,65,478 ആയി കുറഞ്ഞു.
ഉയർന്ന തോതിലുള്ള പരിശോധനയാണ് പോസിറ്റിവിറ്റി നിരക്ക് താഴുന്നതിന് കാരണമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ പറഞ്ഞു. വീണ്ടെടുക്കൽ നിരക്ക് 93.27 ശതമാനമായി ഉയർന്നു. മൊത്തം റിക്കവറി കേസുകൾ 82,49,579 ആണ്. റിക്കവറി കേസുകളിൽ 78.59 ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്നാണെന്നും മന്ത്രാലയം അറിയിച്ചു. കേരളത്തിൽ പ്രതിദിനം 6,684 റിക്കവറി കേസുകളും പശ്ചിമ ബംഗാളിൽ 4,480 പുതിയ റിക്കവറിയും റിപ്പോർട്ട് ചെയ്തു.