ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 41,100 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 88,14,579 ആയി ഉയർന്നു. 447 പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,29,635 ആവുകയും ചെയ്തു. നിലവിൽ രാജ്യത്ത് 4,79,216 പേരാണ് ചികിത്സയിൽ തുടരുന്നത്. 42,156 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 82,05,728 ആവുകയും ചെയ്തു.
ഇന്ത്യയിൽ 41,100 പേർക്ക് കൂടി കൊവിഡ് - covid news
ഇന്ത്യയിലെ ആകെ 88,14,579 കൊവിഡ് രോഗികളും 1,29,635 കൊവിഡ് മരണവുമാണുള്ളത്.
മഹാരാഷ്ട്രയിൽ 85,045 പേർ ചികിത്സയിൽ തുടരുമ്പോൾ 16,09,607 പേർ രോഗമുക്തി നേടി. 45,809 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കർണാടകയിൽ നിലവിൽ 28,045 കൊവിഡ് രോഗികളാണുള്ളത്. 8,18,392 പേർ രോഗമുക്തി നേടുകയും 11,491 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഡൽഹിയിൽ 44,329 പേർ ചികിത്സയിൽ തുടരുമ്പോൾ 4,23,078 പേർ രോഗമുക്തി നേടി. 7,423 പേർ കൊവിഡ് മൂലം മരിച്ചു. കേരളത്തിൽ നിലവിൽ 77,508 കൊവിഡ് രോഗികളാണുള്ളത്. 4,34,730 പേർ കൊവിഡിൽ നിന്ന് മുക്തി നേടുകയും 1,822 പേർ മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 12,48,36,819 സാമ്പിളുകൾ പരീക്ഷിച്ചതായി ഐസിഎംആർ അറിയിച്ചു. പുതിയതായി 8,05,589 സാമ്പിളുകളാണ് പരീക്ഷിച്ചത്.