ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74,281 ആയി. നിലവിൽ 47,480 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. 24,385 പേർ രോഗമുക്തി നേടിയപ്പോൾ 2,415 പേർ മരിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്‌ട്രയിലാണ്. 24,427 പേർക്കാണ് മഹാരാഷ്‌ട്രയിൽ രോഗം സ്ഥിരീകരിച്ചത്. തൊട്ടുപിന്നിലായി ഗുജറാത്ത് 8,903, തമിഴ്‌നാട് 8,718 എന്നിങ്ങനെയാണ് കൊവിഡ് കേസുകൾ.
ഇന്ത്യയിൽ കൊവിഡ് ബാധിതർ 74,281; മരണസംഖ്യ 2,415 - india covid update
രാജ്യത്ത് 24,385 പേർ രോഗമുക്തി നേടി. ചികിത്സയിൽ കഴിയുന്നവർ 47,480.
ഇന്ത്യയിൽ കൊവിഡ് ബാധിതർ 74,281; മരണസംഖ്യ 2,415
കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിങുമായി വീഡിയോ കോൺഫറൻസിലൂടെ പഞ്ചാബിലെ സ്ഥിതിഗതികൾ ചർച്ച ചെയ്‌തു. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാൻ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.