ഇന്ത്യയിലെ കൊവിഡ് ബാധിതർ 71 ലക്ഷം പിന്നിട്ടു - 1,09,150 covid death till now in india
നിലവിൽ രാജ്യത്ത് 8,61,853 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.
ന്യൂഡൽഹി: രാജ്യത്ത് പുതുതായി 66,732 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 71 ലക്ഷം പിന്നിട്ടു. രാജ്യത്ത് 71,20,539 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തെന്നും ഇതിൽ 61,49,536 പേർ കൊവിഡ് മുക്തരായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ രാജ്യത്ത് 8,61,853 സജീവ കൊവിഡ് രോഗികളാണുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 816 കൊവിഡ് മരണമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,09,150 ആയി.
TAGGED:
india's covid cases raises