ന്യൂഡൽഹി:രാജ്യത്ത് പുതുതായി 76,472 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 34 ലക്ഷം പിന്നിട്ടു. ആകെ കൊവിഡ് ബാധിതർ 34,63,973 ആയെന്നും നിലവിൽ 7,52,424 സജീവ കൊവിഡ് രോഗികളാണ് ഉള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 1,021 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 62,550 ആയി. 26,48,999 പേർ കൊവിഡ് മുക്തമായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ കൊവിഡ് ബാധിതർ 34 ലക്ഷം കടന്നു; 76,472 പുതിയ രോഗികൾ - MH
നിലവിൽ രാജ്യത്ത് 7,52,424 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.

ഇന്ത്യയിലെ കൊവിഡ് ബാധിതർ 34 ലക്ഷം കടന്നു; 76,472 പുതിയ രോഗികൾ
മഹാരാഷ്‌ട്രയിൽ 1,81,050 സജീവ കൊവിഡ് രോഗികളും ആന്ധ്രാപ്രദേശിൽ 96,191 സജീവ കൊവിഡ് രോഗികളുമാണ് ഉള്ളത്. രാജ്യത്ത് ഇതുവരെ നാല് കോടിയോളം കൊവിഡ് പരിശോധനകളാണ് നടത്തിയത്. കൊവിഡ് രോഗമുക്ത നിരക്ക് 76 ശതമാനമായി ഉയർന്നെന്നും കൊവിഡ് മരണ നിരക്ക് 1.82 ശതമാനമായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.