ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം തടയാൻ രാജ്യം സർവ സന്നാഹങ്ങളുമായി പൊരുതുകയാണ്. അതിനിടെ ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 31,332 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 73 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 1007 ആയി. 22,629 കൊവിഡ് കേസുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 7,695 പേർക്ക് രോഗം ഭേദമായി.
കൈവിട്ട് കൊവിഡ്: മഹാരാഷ്ട്രയും ഗുജറാത്തും അതീവ ഗുരുതരാവസ്ഥയില്‍ - covid news updates
73 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 1007 ആയി. 22,629 കൊവിഡ് കേസുകളാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 7,695 പേർക്ക് രോഗം ഭേദമായി.
മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 9318 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 400 കടന്നു. രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഗുജറാത്താണ്. 3744 പേർക്കാണ് ഗുജറാത്തില്‍ രോഗം സ്ഥിരീകരിച്ചത്. 434 പേർക്ക് രോഗം ഭേദമായി. 181 മരണമാണ് ഗുജറാത്തില്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 3314 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോർട്ട് ചെയ്തത്. രാജ്യതലസ്ഥാനത്ത് 1078 പേർക്ക് രോഗം ഭേദമാകുകയും 54 പേർ മരിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ 2387 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 120 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 377 പേർക്ക് രോഗം ഭേദമായി. ആന്ധ്രപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 73 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 1332 ആയി. 287 പേർക്ക് രോഗം ഭേദമായി. സംസ്ഥാനത്തെ മരണസംഖ്യ 31 ആയി. തെലങ്കാനയിലെ രോഗികളുടെ എണ്ണം 1004 ആയി. 321 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 26 മരണമാണ് ഇതുവരെ തെലങ്കാനയില്‍ റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഗോവയില്‍ റിപ്പോർട്ട് ചെയ്ത ഏഴ് പേരുടേയും രോഗം ഭേദമായി. അരുണാചല്‍ പ്രദേശില്‍ റിപ്പോർട്ട് ചെയ്ത ഒരു കേസും മണിപൂർ, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ റിപ്പോർട്ട് ചെയ്ത രണ്ട് കേസുകളും നെഗറ്റീവായി. ഈ സംസ്ഥാനങ്ങളില്‍ നിലവില്‍ കൊവിഡ് ബാധിതരില്ല.