ന്യൂഡൽഹി:ഇന്ത്യയിൽ 62,538 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 20,27,075 ആയി ഉയർന്നു. 6,07,384 പേർ ചികിത്സയിൽ തുടരുമ്പോൾ 13,78,106 പേർ രോഗമുക്തി നേടി. 41,585 പേർക്ക് ജീവൻ നഷ്ടമായി.
ഇന്ത്യയിൽ 20 ലക്ഷത്തിലധികം കൊവിഡ് ബാധിതർ - India covid
ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 20,27,075. മരണസംഖ്യ 41,585
1
മഹാരാഷ്ട്രയിൽ 1,46,268 പേർ ചികിത്സയിൽ തുടരുമ്പോൾ 3,05,521 പേർ രോഗമുക്തി നേടി. 16,476 പേർ മരിച്ചു. തമിഴ്നാട്ടിൽ 54,184 പേർ ചികിത്സയിൽ തുടരുമ്പോൾ 2,14,815 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതുവരെ 4,461 പേർ മരിച്ചു. അന്ധ്രപ്രദേശിൽ 80,426 പേർ ചികിത്സയിൽ തുടരുന്നു. 1,04,354 പേർ രോഗമുക്തി നേടിയപ്പോൾ 1,681 പേർ മരിച്ചു. ഡൽഹിയിൽ കൊവിഡ് ബാധിച്ച് 4,044 പേർ മരിച്ചു. 10,072 പേർ ചികിത്സയിൽ തുടരുമ്പോൾ 1,26,116 പേർ രോഗമുക്തി നേടി.