ന്യൂഡൽഹി:ഇന്ത്യയിൽ 22,252 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,19,665 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 467 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയതതോടെ ആകെ മരണസംഖ്യ 20,160 ആയി. 2,59,557 സജീവ രോഗ ബാധിതരാണ് സംസ്ഥാനത്തുള്ളത്. 4,39,948 പേർക്ക് രോഗം ഭേദമായി.
രാജ്യത്ത് 24 മണിക്കൂറിനിടെ 22,252 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7,19,665 ആയി.
ഇന്ത്യയിൽ 22,252 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയാണ്. 2,11,987 കൊവിഡ് ബാധിതരാണ് സംസ്ഥാനത്തുള്ളത്. നിലവിൽ സംസ്ഥാനത്ത് 87,699 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്. 1,15,262 പേർക്ക് രോഗം ഭേദമായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു. കൊവിഡ് ബാധിച്ച് 9,026 പേർ മരിച്ചു. ജൂലായ് ആറിന് രാജ്യത്ത് 2,41,430 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ രാജ്യത്ത് 1,02,11,092 സാമ്പിളുകൾ പരിശോധന നടത്തി.