കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 50 ലക്ഷം കടന്ന് കൊവിഡ് രോഗികൾ - ഇന്ത്യ

24 മണിക്കൂറിനിടെ 90,123 പുതിയ കൊവിഡ് രോഗികൾ. 1,290 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 

India's COVID-19 tally crosses 50-lakh mark
India's COVID-19 tally crosses 50-lakh mark

By

Published : Sep 16, 2020, 11:21 AM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. 1,290 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 50,20,360 ആയി. ഇതിൽ 39,42,361 പേർക്ക് രോഗം ഭേദമായി. ഇനി ചികിത്സയിലുള്ളത് 9,95,933 പേരാണ്. രാജ്യത്ത് ഇതുവരെ 82,066 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെൻ്റെ കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിൽ 2,92,174 പേരാണ് ചികിത്സയിലുള്ളത്. കർണാടകയിൽ 98,555 പേർക്ക് രോഗം ഭേദമാകാനുണ്ട്. ആന്ധ്രാ പ്രദേശിൽ 92,353 പേരും യുപിയിൽ 67,335 പേരും ഡൽഹിയിൽ 29,787 പേരുമാണ് ചികിത്സയിലുള്ളത്. ഐസിഎംആറിൻ്റെ കണക്ക് പ്രകാരം ഇതുവരെ 5,94,29,115 സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചു. തിങ്കളാഴ്ച മാത്രം 11,16,842 സാമ്പിളുകൾ പരിശോധിച്ചു.

ABOUT THE AUTHOR

...view details