ഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധ അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു. 38,53,407 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 1043 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 67,376 ആയി. നിലവിൽ 8,15,538 പേരാണ് ചികിത്സയിൽ തുടരുന്നത്. 29,70,492 പേർക്കാണ് ഇതുവരെ രോഗമുക്തി. 77.09 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് -19 പരിശോധനയ്ക്കായി ബുധനാഴ്ച 11,72,179 സാമ്പിളുകൾ ശേഖരിച്ചു. ഇതോടെ സാമ്പിളുകളുടെ എണ്ണം 4,55,09,380 ആയതായി ഐസിഎംആർ അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ, 17,433 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 25,195 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയിൽ 292 പേരും കർണാടകത്തിൽ 113 പേരും പഞ്ചാബിൽ 106 പേരും ഇന്നലെ മരിച്ചു. ആന്ധ്രാ പ്രദേശിൽ 1.03 ലക്ഷം, കർണാടകത്തിൽ 94478, ഉത്തർ പ്രദേശിൽ 56459 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം. ഡൽഹിയിൽ 4481 പേരും ആന്ധ്രാ പ്രദേശിൽ 4125 പേരും ഗുജറാത്തിൽ 3046 പേരും കർണാടകത്തിൽ 5950 പേരും തമിഴ്നാട്ടിൽ 7516 പേരും ഉത്തർ പ്രദേശിൽ 3616 പേരും മരിച്ചു.
പ്രതിദിന കേസുകളിൽ റെക്കോഡ് വർധന; ഇന്ത്യയിൽ 38 ലക്ഷം കടന്ന് കൊവിഡ് കേസുകൾ - റെക്കോർഡ് വർധനവ്
രാജ്യത്ത് കൊവിഡ് ബാധ അതിരൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 38 ലക്ഷം കടന്നു. 38,53,407 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 1043 പേർക്കാണ് ജീവഹാനി സംഭവിച്ചത്.
അതേസമയം മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് തുടർച്ചയായി കുറഞ്ഞു വരികയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബുധനാഴ്ചയിലെ കണക്കു പ്രകാരം ആഗോള മരണനിരക്ക് 3.3 ശതമാനം ആണെങ്കിൽ ഇന്ത്യയിൽ അത് 1.76 ശതമാനമാണ്. മരണസംഖ്യ ലോകത്ത് ഏറ്റവും കുറവായ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഗോള ശരാശരി ദശലക്ഷം പേരിൽ110 മരണം എന്നതാണ്. അതേസമയം ഇന്ത്യയിൽ ദശലക്ഷം പേരിൽ 48 ആണ് മരണസംഖ്യ. ബ്രസീലിൽ 12 മടങ്ങും യുകെയിൽ 13 മടങ്ങും ഇത് കൂടുതലാണ്. കൊവിഡ് ചികിത്സയിൽ സ്വീകരിക്കേണ്ട മാതൃകാ സുരക്ഷാമാനദണ്ഡങ്ങളും കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പുവരുത്തി മരണ നിരക്ക് കുറയ്ക്കുന്നതിന് ഐ സി യു ഡോക്ടർമാരുടെ സേവനം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ന്യൂഡൽഹിയിലെ എയിംസിൽ 'ഇ - ഐസിയു' സംവിധാനം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ കൊവിഡ് ആശുപത്രി ഐസിയുകളിൽ ജോലിചെയ്യുന്ന ഡോക്ടർമാർക്കായി എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിലും ഈ രംഗത്തെ വിദഗ്ധർ ടെലി-വീഡിയോ കൺസൾട്ടേഷൻ വഴി ആശയവിനിമയം നടത്തി വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.