ന്യൂഡൽഹി: രാജ്യത്ത് പുതുതായി 67,151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതർ 32 ലക്ഷം പിന്നിട്ടു. രാജ്യത്തെ കൊവിഡ് ബാധിതർ 32,34,475 ആയെന്നും ഇതുവരെ 24,67,759 പേർ രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 7,07,267 സജീവ കൊവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്. 24 മണിക്കൂറിൽ 1,059 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 59,449 ആയി.
ഇന്ത്യയിലെ കൊവിഡ് ബാധിതർ 32 ലക്ഷം കടന്നു - കൊവിഡ്
24 മണിക്കൂറിൽ 1,059 കൊവിഡ് മരണമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തത്.
ഇന്ത്യയിലെ കൊവിഡ് ബാധിതർ 32 ലക്ഷം കടന്നു
24 മണിക്കൂറിൽ 8,23,992 കൊവിഡ് പരിശോധന നടത്തിയെന്നും ഇതുവരെ 3.76 കോടി കൊവിഡ് പരിശോധനയാണ് നടത്തിയതെന്നും ഐസിഎംആർ അറിയിച്ചു.
മഹാരാഷ്‌ട്രയിൽ 1,66,239 സജീവ കൊവിഡ് കേസുകളും ആന്ധ്രപ്രദേശിൽ 89,932 സജീവ കൊവിഡ് കേസുകളുമാണ് നിലവിൽ ഉള്ളത്. കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ രോഗം ഭേദമാകുന്നവരുടെ കണക്കിൽ 100 ശതമാനത്തിലധികം വർധനവുണ്ടായെന്നും മരണ നിരക്ക് കുറഞ്ഞ് 1.84 ശതമാനമാണ് നിലവിലെ നിരക്കെന്നും കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.