ന്യൂഡൽഹി: ഇന്ത്യയിൽ 52,509 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു. 5,86,244 പേർ ചികിത്സയിൽ തുടരുമ്പോൾ 12,82,216 പേർ രോഗമുക്തി നേടി. 857 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണസംഖ്യ 39,795 ആയി. 51,706 പേർ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ രോഗമുക്തി നിരക്ക് 67.19 ശതമാനമായി. സജീവ കേസുകളുടെ നിരക്ക് 30.72 ശതമാനവും മരണനിരക്ക് 2.09 ശതമാനവുമാണ്.
ഇന്ത്യയിൽ 19 ലക്ഷത്തിലധികം കൊവിഡ് ബാധിതർ; മരണസംഖ്യ 39,795
രാജ്യത്ത് 5,86,244 പേർ ചികിത്സയിൽ തുടരുമ്പോൾ 12,82,216 പേർ രോഗമുക്തി നേടി
1
മഹാരാഷ്ട്രയിൽ 1,42,458 പേർ ചികിത്സയിൽ തുടരുമ്പോൾ 16,142 പേർ മരിച്ചു. 2,99,356 പേർ ഇതുവരെ രോഗമുക്തി നേടി. തമിഴ്‌നാട്ടിൽ 55,152 പേർ ചികിത്സയിൽ തുടരുമ്പോൾ 2,08,784 പേർ രോഗമുക്തി നേടി. 4,349 പേർ മരിച്ചു. ഡൽഹിയിൽ 9,897 പേർ ചികിത്സയിൽ തുടരുമ്പോൾ 1,25,226 പേർ രോഗമുക്തി നേടി. രോഗബാധയിൽ 4,033 പേർ മരിച്ചു.