ആശങ്ക വര്‍ധിക്കുന്നു; ഇന്ത്യയിൽ ഒമ്പത് ലക്ഷത്തിലധികം കൊവിഡ് ബാധിതർ
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,06,752. രോഗമുക്തരായവര്‍ 5,71,459. ആകെ മരണസംഖ്യ 23,727
ന്യൂഡൽഹി: ഇന്ത്യയിൽ 28,498 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,06,752 ആയി ഉയർന്നു. 3,11,565 പേർ ചികിത്സയിൽ തുടരുമ്പോൾ 5,71,459 പേർ രോഗമുക്തി നേടി. 553 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 23,727 ആയി. ഇന്ത്യയുടെ രോഗമുക്തി നിരക്ക് 63.02 ശതമാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്‌ട്രയാണ്. 2,60,924 കൊവിഡ് കേസുകളും 10,482 മരണങ്ങളുമാണ് മഹാരാഷ്‌ട്രയിൽ നിന്നും റിപ്പോർട്ട് ചെയ്‌തത്. തമിഴ്‌നാട്ടിൽ നിന്ന് 1,42,798 കേസുകളും 2,032 മരണങ്ങളും ഡൽഹിയിൽ നിന്ന് 1,13,740 കേസുകളും 3,411 മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്‌തു. ഇന്ത്യയിൽ 1,20,92,503 സാമ്പിളുകൾ പരിശോധിച്ചു കഴിഞ്ഞതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. 2,86,247 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്.