ന്യൂഡല്‍ഹി:ഇന്ത്യയില്‍ 15 ലക്ഷം കടന്ന് കൊവിഡ് ബാധിതരുടെ എണ്ണം. 48,513 പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15.31 ലക്ഷത്തിലേക്ക് ഉയര്‍ന്നു. 24 മണിക്കൂറിനിടെ 768 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണ സംഖ്യ 34,193 ആയി. 9,88,030 പേര്‍ രോഗ മുക്തരായിട്ടുണ്ട്. നിലവില്‍ 5,09,447 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1,77,43,740 സാമ്പിളുകളാണ് രാജ്യത്ത് ഇതുവരെ പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആര്‍) അറിയിച്ചു.
15 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് ബാധിതര്‍ - India
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,513 കൊവിഡ് കേസുകളും 768 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
15 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് ബാധിതര്‍
കൊവിഡ് ഏറ്റവും അധികം ബാധിച്ച മഹാരാഷ്ട്രയില്‍ 1,47,896 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 13,883 മരണങ്ങളും ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 54,896 പേരാണ് ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്തെ മരണ സംഖ്യ 3,571 ആയി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ നിലവില്‍ 10,994 രോഗികളാണ് കൊവിഡ് ചികിത്സയിലുള്ളത്.