ഇന്ത്യയിൽ രോഗമുക്തി നിരക്ക് 58.67 ശതമാനം - കൊവിഡ് ഇന്ത്യ
ഇതുവരെ 84 ലക്ഷത്തോളം സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് മഹാമാരി പിടിപെട്ട് രോഗമുക്തി നേടിയവരുടെ നിരക്ക് 58.67 ശതമാനമായി. ആകെ അഞ്ചര ലക്ഷത്തോളം കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,010 രോഗികൾക്ക് പരിശോധന ഫലം നെഗറ്റീവ് ആയി. ഇനിയും 2,10,120 പേർക്ക് രോഗമുക്തി ലഭിക്കാനുണ്ട്. ആകെ 3,21,723 രോഗികൾക്ക് അസുഖം ഭേദമായി. ഇതുവരെ 16,475 കൊവിഡ് മരണങ്ങളാണ് സംഭവിച്ചത്. 760 സർക്കാർ ലാബുകളും 287 സ്വകാര്യ ലാബുകളും ഉൾപ്പെടെ 1,047 ഡയഗ്നോസ്റ്റിക് ലാബുകൾ ഇന്ത്യയിലുണ്ട്. ജൂൺ 28 വരെയുള്ള കണക്കുകൾ അനുസരിച്ച് 83,98,362 സാമ്പിളുകളാണ് ഇന്ത്യയിൽ പരിശോധിച്ചത്. ഇന്നലെ മാത്രം 1,70,560 സാമ്പിളുകൾ പരിശോധിച്ചു.