ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് രോഗവിമുക്തി നിരക്ക് 63.24 ശതമാനമായി ഉയര്‍ന്നു. രാജ്യത്ത് രോഗവിമുക്തി നേടുന്നവര്‍ 96.09 ശതമാനമാണെന്നും മരണപ്പെടുന്നത് 3.91 ശതമാനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് 32695 കേസുകള്‍ സ്ഥിരീകരിച്ചു. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. 606 മരണങ്ങളും സ്ഥിരീകരിച്ചു.
ഇന്ത്യയിലെ കൊവിഡ് രോഗവിമുക്തി നിരക്ക് 63.24 ശതമാനമായി ഉയര്‍ന്നു - കൊവിഡ് രോഗവിമുക്തി നിരക്ക് 63.24 ശതമാനമായി ഉയര്‍ന്നു
രാജ്യത്ത് രോഗവിമുക്തി നേടുന്നവര്‍ 96.09 ശതമാനമാണെന്നും മരണപ്പെടുന്നത് 3.91 ശതമാനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഇന്ത്യയിലെ കൊവിഡ് രോഗവിമുക്തി നിരക്ക് 63.24 ശതമാനമായി ഉയര്‍ന്നു
ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കു പ്രകാരം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 9,68,876 ആയി. നിലവില്‍ 3,31,146 പേരാണ് ചികില്‍സയില്‍ തുടരുന്നത് . 6,12,815 പേര്‍ രോഗവിമുക്തി നേടി. ഇതുവരെ 24,915 പേര്‍ കൊവിഡ് മൂലം രാജ്യത്ത് മരിച്ചു.