ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കൊവിഡ് രോഗ വിമുക്തി നേടിയത് ഒന്നര ലക്ഷത്തിലധികം പേര്‍. ഇന്നു വരെ രോഗ വിമുക്തി നേടിയവര്‍ 49.95 ശതമാനം പേരാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1,54,329 പേരാണ് രോഗ വിമുക്തി നേടി ആശുപത്രി വിട്ടത്. 24 മണിക്കൂറിനുള്ളില്‍ 7,135 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. കൂടാതെ രാജ്യത്ത് കൊവിഡ് പരിശോധനാ കേന്ദ്രങ്ങളും വിപുലപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ കൊവിഡ് രോഗമുക്തി നേടിയത് ഒന്നര ലക്ഷത്തിലധികം പേര്‍ - COVID-19 recovery rate
ഇന്നു വരെ രോഗ വിമുക്തി നേടിയവര്‍ 49.95 ശതമാനം പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 1,54,329 പേരാണ് രോഗ വിമുക്തി നേടി ആശുപത്രി വിട്ടത്.
രാജ്യത്ത് ഇതുവരെ കൊവിഡ് രോഗവിമുക്തി നേടിയത് ഒന്നര ലക്ഷത്തിലധികം പേര്‍
നിലവില്‍ 885 ലാബുകളാണ് രാജ്യത്താകെയുള്ളത്. ഇതില്‍ 642 എണ്ണം സര്‍ക്കാര്‍ നിയന്ത്രണത്തിലും 243 എണ്ണം സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്നവയുമാണ്. 24 മണിക്കൂറിനുള്ളില്‍ 1,43,737 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 55,07,182 സാമ്പിളുകളാണ് പരിശോധനാ വിധേയമാക്കിയത്. നിലവില്‍ രാജ്യത്ത് 1,45,779 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 8884 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടു.