ന്യൂഡൽഹി: ഇന്ത്യയുടെ കൊവിഡ് റിക്കവറി നിരക്ക് 15 ശതമാനത്തിൽ നിന്ന് 24.56 ശതമാനമായി ഉയർന്നതായി നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. റിക്കവറി നിരക്ക് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഉയർന്ന കേസുകളുള്ള സംസ്ഥാനങ്ങളിലും ജില്ലകളിലും അശ്രാന്തമായി പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ കൊവിഡ് മുക്ത നിരക്ക് ഉയർന്നുവെന്ന് അമിതാഭ് കാന്ത്
റിക്കവറി നിരക്ക് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഉയർന്ന കേസുകളുള്ള സംസ്ഥാനങ്ങളിലും ജില്ലകളിലും അശ്രാന്തമായി പ്രവർത്തിക്കണമെന്ന് നിതി ആയോഗ് സിഇഒ
നിതി ആയോഗ്
രാജ്യത്ത് കൊവിഡ് മരണസംഖ്യ 1,008 ആയി ഉയർന്നു. ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 31,787 ആയി വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71 മരണങ്ങൾ രേഖപ്പെടുത്തി. സജീവമായ കേസുകൾ 22,982 ആണ്. 7,796 പേരെ ഡിസ്ചാർജ് ചെയ്തു. ഇതുവരെ 24.52 ശതമാനം രോഗികൾ സുഖം പ്രാപിച്ചുവെന്ന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു.
TAGGED:
കൊവിഡ് റിക്കവറി