ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് -19 പോരാട്ടം ജനങ്ങളാണ് നയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടം ശക്തി പ്രാപിക്കുന്നുവെന്നും രാജ്യം വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരണമെന്നും പൗരന്മാരെ ഇതില്‍ നിന്ന് സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കൂട്ടായ പരിശ്രമങ്ങൾ നിരവധി ജീവൻ രക്ഷിക്കാൻ സഹായിച്ചതായും കൊവിഡ് പ്രതിരോധ കാമ്പയിനിന്‍റെ ഭാഗമായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് -19 നെ ഇന്ത്യയില്‍ നിന്നും തുരത്താനായി മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈ ശുചിത്വം പാലിക്കുക' എന്ന പ്രധാന സന്ദേശങ്ങളാണ് കാമ്പയിനിലൂടെ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത്. #Unite2FightCorona! എന്ന കാമ്പയിനിനാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. ഇക്കാര്യം ട്വിറ്ററിലൂടെയാണ് അദ്ദേഹം ജനങ്ങളിലേക്കെത്തിച്ചത്.
ഇന്ത്യയുടെ കൊവിഡ് യുദ്ധം ജനങ്ങള്‍ നയിക്കുന്നു, നമുക്ക് പോരാടാം; നരേന്ദ്രമോദി - നരേന്ദ്രമോദി
കൊവിഡ് -19 നെ ഇന്ത്യയില്‍ നിന്നും തുരത്താനായി മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈ ശുചിത്വം പാലിക്കുക' എന്ന പ്രധാന സന്ദേശങ്ങളാണ് കാമ്പയിനിലൂടെ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത്. #Unite2FightCorona! എന്ന കാമ്പയിനിനാണ് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.
![ഇന്ത്യയുടെ കൊവിഡ് യുദ്ധം ജനങ്ങള്‍ നയിക്കുന്നു, നമുക്ക് പോരാടാം; നരേന്ദ്രമോദി India's COVID-19 fight people-driven let's #Unite2FightCorona: PM Modi PM Modi COVID-19 India's COVID-19 #Unite2FightCorona ഇന്ത്യയുടെ കൊവിഡ് യുദ്ധം ജനങ്ങള്‍ നയിക്കുന്നു, നമുക്ക് പോരാടാം; നരേന്ദ്രമോദി നരേന്ദ്രമോദി കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9094597-44-9094597-1602140786617.jpg)
ഇന്ത്യയുടെ കൊവിഡ് യുദ്ധം ജനങ്ങള്‍ നയിക്കുന്നു, നമുക്ക് പോരാടാം; നരേന്ദ്രമോദി
അതേസമയം ഇന്ത്യയുടെ കൊവിഡ് മുക്തി നിരക്ക് മെയ് മാസത്തിൽ 50,000 ഉണ്ടായിരുന്നത് ഒക്ടോബറായപ്പോള്‍ 57 ലക്ഷമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ട്വീറ്റ് ചെയ്തു. പ്രതിദിനം 75,000 ലധികം വീണ്ടെടുക്കലുകൾ റിപ്പോർട്ട് ചെയ്യുന്നു. സജീവ കേസുകളുടെ 6.3 ഇരട്ടിയാണ് വീണ്ടെടുക്കല്‍ നിരക്കെന്നും മന്ത്രാലയം അറിയിച്ചു.