ഇന്ത്യയിൽ കൊവിഡ് മരണസംഖ്യ ഒരുലക്ഷം കടന്നു - Union Health Ministry
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 64,73,545 ആയി .
ഇന്ത്യയിൽ കൊവിഡ് മരണസംഖ്യ ഒരുലക്ഷം കടന്നു
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ കൊവിഡ് മരണസംഖ്യ ഒരു ലക്ഷം കടന്നു. പുതിയതായി 1,069 മരണം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 64,73,545 ആയി. ആകെ കൊവിഡ് കേസുകളിൽ 9,44,996 സജീവ കേസുകളും 54,27,707 രോഗമുക്തിയും 1,00,842 മരണങ്ങളും ഉൾപ്പെടുന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.