ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ അരലക്ഷം കടന്നു - ഇന്ത്യയിലെ കൊവിഡ് ബാധിതര്‍
1,783 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കടന്നു. 52,952 പേര്‍ക്കാണ് വിവിധ സംസ്ഥാനങ്ങളിലായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1,783 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 15,266 പേർക്ക് രോഗം ഭേദമായി. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള മഹാരാഷ്‌ട്രയില്‍ 16,758 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഗുജറാത്തില്‍ 6,625 പേര്‍ക്കും ഡല്‍ഹിയില്‍ 5,532 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.