കേരളം

kerala

ETV Bharat / bharat

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27,892; മരണസംഖ്യ 872 ആയി - ഇന്ത്യ കൊവിഡ് 19

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. മഹാരാഷ്‌ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8,000 കടന്നു.

India COVID-19  COVID-19  India's COVID-19 count  കൊവിഡ് 19  ഇന്ത്യ കൊവിഡ് 19  കൊവിഡ് മരണം
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27,892 ;മരണസംഖ്യ 872 ആയി

By

Published : Apr 27, 2020, 11:30 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,396 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 27,892 ആയി. ഇതില്‍ 20,835 പേരാണ് ചികിത്സയിലുള്ളത്. 6,185 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 872 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുണ്ടായ മഹാരാഷ്‌ട്രയില്‍ 8,068 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,076 പേര്‍ രോഗമുക്തരാവുകയും 342 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. 3,301 കേസുകൾ റിപ്പോര്‍ട്ട് ചെയ്‌ത ഗുജറാത്തില്‍ 313 പേർക്ക് സുഖം പ്രാപിക്കുകയും 151 പേർ മരിക്കുകയും ചെയ്‌തു. അതേസമയം ഡല്‍ഹിയില്‍ 2,918 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 877 പേര്‍ രോഗമുക്തരായി. 54 കൊവിഡ് മരണങ്ങളും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്‌തു.

തമിഴ്‌നാട്ടില്‍ 1,885 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 1,020 പേര്‍ സുഖം പ്രാപിക്കുകയും 24 പേര്‍ മരിക്കുകയും ചെയ്‌തു. രാജസ്ഥാനില്‍ 2,185 കേസുകൾ റിപ്പോർട്ട് ചെയ്‌തപ്പോൾ 518 പേര്‍ക്ക് രോഗം ഭേദപ്പെട്ടു. 33 പേരാണ് രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

മധ്യപ്രദേശിൽ ഇതുവരെ 2,096 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അതിൽ 302 രോഗികൾ സുഖം പ്രാപിക്കുകയും 103 പേര്‍ക്ക് ജീവൻ നഷ്‌ടപ്പെടുകയും ചെയ്‌തു. ഉത്തർപ്രദേശിൽ 1,868 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 289 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു. 29 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്തെ ആദ്യത്തെ കൊവിഡ് 19 കേസ് റിപ്പോർട്ട് ചെയ്‌ത കേരളത്തിൽ 458 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details