ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,990 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തോടെ രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 26,496 ആയി. 19,868 പേരാണ് ചികിത്സയിലുള്ളത്. 5804 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49 മരണങ്ങൾ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ കൊവിഡ് മരണ സംഖ്യ 824 ആയി.
കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുണ്ടായ മഹാരാഷ്‌ട്രയില്‍ 7,628 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,076 പേര്‍ രോഗമുക്തരാവുകയും 323 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. 3,071 കേസുകൾ റിപ്പോര്‍ട്ട് ചെയ്‌ത ഗുജറാത്തില്‍ 282 പേർക്ക് സുഖം പ്രാപിക്കുകയും 133 പേർ മരണപ്പെടുകയും ചെയ്‌തു. അതേസമയം ഡല്‍ഹിയില്‍ 2,625 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 869 പേര്‍ രോഗമുക്തരായി. 54 കൊവിഡ് മരണങ്ങളും ഡല്‍ഹിയിലുണ്ടായി.