ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ 65,002 കൊവിഡ് -19 കേസുകളും 996 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം ശനിയാഴ്ച 25 ലക്ഷം കവിഞ്ഞു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇന്ത്യയിൽ 6,68,220 സജീവ കേസുകളാണുള്ളത്. 18,08,937 പേർ രോഗമുക്തരായി. 49,036 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ കൊവിഡ് കേസുകൾ 25 ലക്ഷം കടന്നു - India's COVID-19
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇന്ത്യയിൽ 6,68,220 സജീവ കേസുകളാണുള്ളത്
ഇന്ത്യ
രാജ്യത്ത് കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ സജീവ കേസുകളുടെ എണ്ണം 1,51,865 ആണ്. 19,427 പേർ കൊവിഡ് ബാധിച്ച് മരിച്ചു. തമിഴ്‌നാട്ടിൽ സജീവമായ കേസുകൾ 53,716 ആണ്, 2,67,015 രോഗികൾ സുഖം പ്രാപിച്ചു. 5,514 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ആന്ധ്രയിൽ 89,907 സജീവ കേസുകളാണുള്ളത്. ഡൽഹിയിൽ 11,366 സജീവ കേസുകളുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് ഓഗസ്റ്റ് 14 വരെ 2,85,63,095 സാമ്പിളുകൾ പരിശോധിച്ചു.