ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 25,153 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,08,751 ആണ്. 95,50,712 പേർ രോഗമുക്തി നേടി. ഇതുവരെ 1,45,136 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കവിഞ്ഞു - കൊവിഡ് ബാധിതർ
ഡിസംബർ 18 വരെ 16,00,90,514 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു
കൊവിഡ്
ഡിസംബർ 18 വരെ 16,00,90,514 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇന്ത്യയുടെ കൊവിഡ് മുക്തി നിരക്ക് കുത്തനെ ഉയർന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമായി. കൊവിഡ് മുക്തി നിരക്ക്, സജീവ കേസുകളുടെ 30 ഇരട്ടിയാണ്. ആഗോളതലത്തിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.