ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1594 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 29,974 ആയി. 51 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ മരണ സംഖ്യ 937 ആയി ഉയർന്നു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 29,974 ആയി - കൊവിഡ് 19
22,010 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്
![ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 29,974 ആയി India's COVID-19 cases surge to 29 974 ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 29,974 ആയി ഇന്ത്യ കൊവിഡ് ബാധിതർ കൊവിഡ് 19 India](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6977365-765-6977365-1588078164197.jpg)
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 29,974 ആയി
അതേസമയം 7026 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവിൽ രാജ്യത്ത് 22,010 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 28 ദിവസത്തിനിടെ 17 ജില്ലകളിൽ പുതിയ കൊവിഡ് 19 കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.