ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 25000ത്തിലേക്ക് - ഇന്ത്യയിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നവർ
18,953 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 25000 ത്തിലേക്ക്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,490 കൊവിഡ് 19 കേസുകളും 56 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 24,942 ആയി ഉയർന്നു. മരണ സംഖ്യ 779 ആയി. നിലവിൽ രാജ്യത്ത് 18,953 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.