രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14792 ആയി - India's COVID-19 cases surge to 14,792
2014 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14792 ആയി
ന്യൂഡൽഹി:രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 957 പുതിയ കൊവിഡ് 19 കേസുകളും 36 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 14,792 ആയി. 2014 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. നിലവിൽ 12289 പേരാണ് ചികിത്സയിൽ തുടരുന്നത്.