ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 48,648 പുതിയ കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ശനിയാഴ്ച ഇന്ത്യയുടെ കൊവിഡ് ബാധിതരുടെ എണ്ണം 81,37,119 ആയി ഉയർന്നു. കൊവിഡ് മുക്തരുടെ എണ്ണം 74 ലക്ഷം കടന്നതോടെ വീണ്ടെടുക്കൽ നിരക്ക് 91.34 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ 48,648 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ് കേസുകൾ
551 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,21,641 ആയി ഉയർന്നു.
ഇന്ത്യ
551 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,21,641 ആയി ഉയർന്നു. ഇതുവരെ 74,32,829 പേർ സുഖം പ്രാപിച്ച., ദേശീയ വീണ്ടെടുക്കൽ നിരക്ക് 91.34 ശതമാനമായി. മരണനിരക്ക് 1.49 ശതമാനമായി കുറഞ്ഞു. സജീവമായ കേസുകളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും ആറ് ലക്ഷത്തിൽ താഴെയാണ്. രാജ്യത്ത് 5,82,649 സജീവമായ കൊവിഡ് കേസുകളുണ്ട്.