കേരളം

kerala

ETV Bharat / bharat

ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നത് കുട്ടിക്കളിയല്ലെന്ന് ലോകത്തിന് മനസിലായി: അമിത് ഷാ - സര്‍ജിക്കല്‍ സ്ട്രൈക്ക്

അമേരിക്കയ്ക്കും ഇസ്രയേലിനും ശേഷം സ്വന്തം അതിർത്തി സംരക്ഷിക്കാൻ ശേഷിയുള്ള രാജ്യമായാണ് ലോകം ഇന്ത്യയെ ഇപ്പോൾ കരുതുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ജൻ സംവാദ്  Amit Shah  Surgical strikes  ഇന്ത്യന്‍ അതിര്‍ത്തി  കുട്ടികളിയല്ല  അമേരിക്ക  ഇസ്രയേല്‍  സര്‍ജിക്കല്‍ സ്ട്രൈക്ക്  നരേന്ദ്രമോദി
ഇന്ത്യന്‍ അതിര്‍ത്തി കടക്കുന്നത് കുട്ടിക്കളിയല്ലെന്ന് ലോകത്തിന് മനസിലായി: അമിത് ഷാ

By

Published : Jun 9, 2020, 2:53 AM IST

ന്യൂഡൽഹി: ഇന്ത്യന്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ കുട്ടിക്കളിയല്ലെന്ന് ലോകത്തിന് സര്‍ജിക്കല്‍ സ്ട്രൈക്കോടെ മനസിലായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമേരിക്കയ്ക്കും ഇസ്രയേലിനും ശേഷം സ്വന്തം അതിർത്തി സംരക്ഷിക്കാൻ ശേഷിയുള്ള രാജ്യമായാണ് ലോകം ഇന്ത്യയെ ഇപ്പോൾ കരുതുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ആസ്ഥാനത്തുനിന്ന് ഒഡിഷയിലെ പ്രവർത്തകരുമായുള്ള ജൻ സംവാദ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരവിട്ടിരുന്നു. അതിര്‍ത്തി ലംഘനം ഇന്ത്യ അംഗീകരിക്കില്ലെന്ന് ഇന്ന് ലോകരാജ്യങ്ങള്‍ തിരിച്ചറിഞ്ഞു. ഇന്ത്യ- ചൈന അതിർത്തി വിഷയം അന്തർദേശീയ തലത്തിൽ ചർച്ചയാകുന്നതിനിടെയാണ് ഷായുടെ പ്രതികരണം.

ലോക്ക് ഡൗൺ കാലത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കുടിയേറ്റക്കാരുടെ വേദനയിൽ തങ്ങൾക്ക് ദുഃഖമുണ്ട്. കൊവിഡ് പോലെയുള്ള മഹാമാരികളുടെ കാലത്ത് എല്ലാ കുടിയേറ്റ തൊഴിലാളികളും ബന്ധുക്കളുടെ അടുത്തെത്താന്‍ ആഗ്രഹിക്കും. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ അവര്‍ക്കുവേണ്ടി ക്യാമ്പുകള്‍ തയ്യാറാക്കുകയും സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. എല്ലാ സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details