കേരളം

kerala

ETV Bharat / bharat

ഇന്ത്യയിൽ കൊവിഡ് രോഗികള്‍ ഏഴ്‌ ലക്ഷത്തില്‍ താഴെയായി

രാജ്യത്ത്‌ 24 മണിക്കൂറിനുള്ളിൽ 54,366 പേർക്ക്‌ പുതിയതായി രോഗം സ്ഥിരീകരിക്കുകയും 73,979 പേർ രോഗമുക്തരാവുകയും ചെയ്‌തു.

India's active COVID-19 caseload below 7 lakh for first time after 2 months  7 lakh for first time after 2 months  കൊവിഡ്  ഇന്ത്യ  ന്യൂഡൽഹി
ഇന്ത്യയിൽ കൊവിഡ് സജീവ കേസുകളുടെ എണ്ണം ഏഴ്‌ ലക്ഷത്തില്‍ താഴെ

By

Published : Oct 23, 2020, 5:07 PM IST

ന്യൂഡൽഹി:നിലവില്‍ രാജ്യത്തെ കൊവിഡ് സജീവ കേസുകളുടെ എണ്ണം ഏഴ്‌ ലക്ഷത്തില്‍ താഴെയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രണ്ടുമാസത്തിന് ശേഷമാണ് രോഗികളുടെ എണ്ണം ഏഴ്‌ ലക്ഷത്തിൽ താഴെയാകുന്നത്‌. അതേസമയം രാജ്യത്തെ കൊവിഡ്‌ മുക്തരുടെ എണ്ണം 69 ലക്ഷമായെന്നും ആരോഗ്യ മന്ത്രാലയം റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌. രാജ്യത്ത്‌ 24 മണിക്കൂറിനുള്ളിൽ 54,366 പേർക്ക്‌ പുതിയതായി രോഗം സ്ഥിരീകരിക്കുകയും 73,979 പേർ രോഗമുക്തരാവുകയും ചെയ്‌തു. പത്ത്‌ സംസ്ഥാനങ്ങളിൽ 81 ശതമാനത്തോളം ആൾക്കാർ രോഗമുക്തി നേടുന്നുണ്ട്‌. രാജ്യത്ത്‌ ഏറ്റവും കൂടുതൽ കൊവിഡ്‌ സ്ഥിരീകരിക്കുന്ന സംസ്ഥാനമായി മഹാരാഷ്‌ട്ര തുടരുന്നു‌. സംസ്ഥാനത്ത്‌ ദിനംപ്രതി 16,000 പേരും കർണാടകയിൽ 13,000ത്തോളം പേരും രോഗമുക്തരാകുന്നുണ്ട്‌.

ABOUT THE AUTHOR

...view details