കേരളം

kerala

ETV Bharat / bharat

ഇന്ത്യയുടെ കടുവ സെൻസസ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക് - ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡി്

അഖിലേന്ത്യാ ടൈഗർ കടുവ എസ്റ്റിമേറ്റ് 2018ന്‍റെ നാലാം ഘട്ടത്തിന്‍റെ ഫലങ്ങൾ കഴിഞ്ഞ വർഷം ആഗോള കടുവ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

Tiger Census  Guinness Book of World Records  Guinness Book  Prakash Javadekar  ഇന്ത്യയുടെ കടുവ സെൻസസ്  ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡി്  ഇന്ത്യയുടെ കടുവ സെൻസസ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലേക്ക്
കടുവ

By

Published : Jul 11, 2020, 5:20 PM IST

ന്യൂഡൽഹി: ഗിന്നസ് റെക്കോർഡിൽ ഇടം നേടി ഇന്ത്യയുടെ 2018 കടുവ സെൻസസ്. ലോകത്തിലെ ഏറ്റവും വലിയ ക്യാമറ ട്രാപ്പിങ് വന്യജീവി സർവേ എന്ന ഇനത്തിലാണ് 2018ലേ ടൈഗർ സർവേ ഇടം നേടിയത്. അഖിലേന്ത്യാ ടൈഗർ കടുവ എസ്റ്റിമേറ്റ് 2018ന്‍റെ നാലാം ഘട്ടത്തിന്‍റെ ഫലങ്ങൾ കഴിഞ്ഞ വർഷം ആഗോള കടുവ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. 2,967 കടുവകളാണ് ഇന്ത്യയിലുള്ളത് അഥവ ആഗോള കടുവ സംഖ്യയുടെ 75 ശതമാനം.

ഈ നേട്ടം മഹത്തായ ഒന്നാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. അഖിലേന്ത്യാ കടുവ എസ്റ്റിമേറ്റ് ഇപ്പോൾ ഗിന്നസ് റെക്കോർഡിലെത്തി. ഏറ്റവും വലിയ ക്യാമറ ട്രാപ്പ് വന്യജീവി സർവേയാണിത്. ഒരു മഹത്തായ നിമിഷവും ആത്‌മീർഭർ ഭാരത്തിന്‍റെ തിളക്കമാർന്ന ഉദാഹരണവുമാണിത്- അദ്ദേഹം ട്വീറ്റ് ചെയ്തു.

മൊത്തത്തിൽ, ക്യാമറകൾ വഴി 34,858,623 വന്യജീവികളുടെ ഫോട്ടോകൾ പകർത്തിയിരുന്നു. (അതിൽ 76,651 കടുവകളും 51,777 പുള്ളിപ്പുലികളുമാണ്; ബാക്കിയുള്ളവ മറ്റ് ജന്തുജാലങ്ങളുമാണ്). ഈ ഫോട്ടോഗ്രാഫുകളിൽ നിന്ന് സ്ട്രൈപ്പ്-പാറ്റേൺ-തിരിച്ചറിയൽ ഉപയോഗിച്ച് 2,461 കടുവകളെ തിരിച്ചറിഞ്ഞു.

ABOUT THE AUTHOR

...view details